മംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത് .കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽനിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ പഠിക്കുന്ന കോളജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാർഥികളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.