Advertisment

പള്ളിക്ക് നേരെ കല്ലേറ്, ഒന്നിലധികം കൊലപാതകങ്ങൾ;  കൊടും കുറ്റവാളി ഭരത് ഷെട്ടി ​ഗുണ്ടാനിയമപ്രകാരം പിടിയിൽ

New Update
criminal

മംഗളൂരു: കൊടും കുറ്റവാളി ഭരത് ഷെട്ടിയെ പിടികൂടി സൂറത്ത്കൽ പൊലീസ്. ഗുണ്ട നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. സൂറത്ത്കൽ ഇഡ്യ വില്ലേജിലെ കാൻ ആശ്രയ കോളനിയിലാണ് ഇയാൾ താമസിക്കുന്നത്.

Advertisment

കഴിഞ്ഞ വർഷം നബിദിന ആഘോഷത്തിനിടെ കാട്ടിപ്പള്ളയിലെ മൂന്നാം ബ്ലോക്കിലെ പള്ളിക്ക് നേരെ കല്ലേറ്, എമ്മെക്കെരെ സ്വദേശി രാഹുലിൻ്റെ കൊലപാതകം, ഒന്നിലധികം കൊലപാതകം, വധശ്രമം (നാല് കേസുകൾ) എന്നിവയാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ.

കാട്ടിപ്പള്ള മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായ കല്ലേറ് കേസിൽ ഷെട്ടി നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ പൊലീസ് നടപടിയെടുക്കുകയും ഗുണ്ട നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Advertisment