മണിപ്പൂരിൽ കലാപകാരികൾ കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

New Update
manipur.webp

ഇംഫാൽ: മണിപ്പൂരിൽ വംശീയ സംഘർഷത്തിനിടെ കലാപകാരികൾ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സംയുക്ത സുരക്ഷാ സേന തിങ്കളാഴ്ച ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി, തെങ്‌നൗപാൽ ജില്ലകളിൽ നിന്നാണ് കൊള്ളയടിച്ച ഏഴ് ആയുധങ്ങളും 81 വ്യത്യസ്ത തരം വെടിക്കോപ്പുകളും കണ്ടെടുത്തത്.

Advertisment

മെയ് മൂന്നിന് മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിനിടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കപ്പെട്ടത്.

അതിനിടെ, കഴിഞ്ഞദിവസം രാത്രി ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഗോളിൽ ഉപേക്ഷിക്കപ്പെട്ട നാല് വീടുകൾക്കും കമ്മ്യൂണിറ്റി ഹാളിനും അജ്ഞാതരായ അക്രമികൾ തീയിട്ടതായി പോലീസ് പറഞ്ഞു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.

manipurr
Advertisment