ഇംഫാൽ: മണിപ്പൂരിൽ തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി കേസുകളിൽ പ്രതികളായ ആറ് തീവ്രവാദികൾ പിടിയിൽ. തൗബാൽ, ബിഷ്ണുപൂർ ജില്ലകളിൽ രണ്ട് നിരോധിത സംഘടനകളിൽപെട്ട ആറ് പേരാണ് പിടിയിലായിരിക്കുന്നത്.
കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ (പീപ്പിൾസ് വാർ ഗ്രൂപ്) അഞ്ച് തീവ്രവാദികളെ തൗബാലിലെ ചരംഗ്പത് മായൈ ലെയ്കയിൽനിന്നാണ് പിടികൂടിയത്. ഗ്രനേഡുൾപ്പെടെ വസ്തുക്കൾ ഇവരിൽനിന്ന് കണ്ടെടുത്തു. ബിഷ്ണുപൂർ ജില്ലയിലെ കുമ്പി പ്രദേശത്തുനിന്ന് പ്രെപാക് (പ്രോ) എന്ന സംഘടനയിൽപെട്ട തീവ്രവാദിയെയാണ് അറസ്റ്റ് ചെയ്തത്.