ഇംഫാല്‍: ക്രമസമാധാന നില അവലോകനം ചെയ്തതിനെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ഒമ്പത് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.
നവംബര്‍ 16ന് ഏര്‍പ്പെടുത്തിയ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നവംബര്‍ 27ന് വൈകിട്ട് 5:15 വരെ തുടരും.
ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂര്‍, ജിരിബാം, ഫെര്‍സാള്‍ എന്നീ ജില്ലകളിലുടനീളമുള്ള മൊബൈല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍, വിഎസ്എടികള്‍, വിപിഎന്‍ സേവനങ്ങള്‍ എന്നിവ സസ്‌പെന്‍ഷനില്‍ ഉള്‍പ്പെടുന്നു.
മെയ് 2023 മുതല്‍ സംസ്ഥാനത്ത് അക്രമം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
നവംബര്‍ 11 ന് കുക്കി-സോ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന മൂന്ന് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തതിന് ശേഷമാണ് അക്രമം വര്‍ധിച്ചത്.
കുക്കി തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനിടെയാണ് ഈ തട്ടിക്കൊണ്ടുപോകലുകള്‍ നടന്നത്. ഈ സമയത്ത് 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.