മണിപ്പൂര്‍: മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
ഏപ്രില്‍ 11 ന് ജില്ലയിലെ തന്‍ലോണ്‍ സബ് ഡിവിഷനിലെ ഒരു വനത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ സംശയിക്കപ്പെടുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
'വെള്ളിയാഴ്ച ലെയ്ജാങ്ഫായി പ്രദേശത്തെ ഒരു കാട്ടില്‍ വിറക് ശേഖരിക്കാന്‍ പെണ്‍കുട്ടി പോയിരുന്നു. മകള്‍ തിരിച്ചെത്താത്തതിനാല്‍ പിതാവ് ആശങ്കാകുലനായി കാട്ടിലേക്ക് പോയി,' അവര്‍ പറഞ്ഞു.
വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലും ശരീരത്തില്‍ മുറിവേറ്റ പാടുകളുമായാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമം രൂക്ഷമായ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. ഈ മാസം ആദ്യം ചുരാചന്ദ്പൂര്‍ ജില്ലയില്‍ പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചിരുന്നു.