/sathyam/media/media_files/ot58DUbUN6V3uwgreHNJ.webp)
ഇംഫാൽ: മണിപ്പൂര്‍ നിയമസഭ സമ്മേളനം ചേരാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 29നാണ് സഭ സമ്മേളനം ആരംഭിക്കുക. 21ന് സമ്മേളനം നടത്താൻ സർക്കാർ ശിപാർശ ചെയ്‌തിരുന്നെങ്കിലും ​ഗവര്‍ണര്‍ അനസൂയ ഉയികെ അന്ന് അനുമതി നൽകിയിരുന്നില്ല. പിന്നീട് 29ന് ചേരാമെന്ന് ഗവർണർ തന്നെ അറിയിക്കുകയായിരുന്നു.
അതേസമയം, ചുരാചന്ദ്പൂരിൽ നിന്നുള്ള കുകി എംഎൽഎമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്നം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
സഭചേരാനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ ​ഗവര്‍ണര്‍ അം​ഗീകരിക്കാത്തത് കടുത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി നിയമസഭ അവസാനമായി സമ്മേളിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us