ഇംഫാല്‍: മണിപ്പൂരില്‍ അശാന്തി തുടരുന്നു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ആന്‍ഡ്രോ കേന്ദ്ര മണ്ഡലത്തിന് കീഴിലുള്ള യാരിപോക് തുലിഹാളിലെ സബ് ഡിവിഷണല്‍ കളക്ടര്‍ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു.
രക്ഷാപ്രവര്‍ത്തകര്‍ തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ തീപിടുത്തത്തില്‍ ഔദ്യോഗിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും സുപ്രധാന രേഖകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി.
സംഭവത്തെത്തുടര്‍ന്ന്, കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് പ്രകടനക്കാര്‍ രംഗത്തിറങ്ങിയ ഇംഫാല്‍ താഴ്വരയുടെ ചില ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്.