മണിപ്പൂരിലും അസമിലും 100 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി, ഒമ്പത് കള്ളക്കടത്തുകാർ അറസ്റ്റിൽ

54.29 കോടി രൂപ വിലമതിക്കുന്ന 7,755.75 ഗ്രാം ഹെറോയിന്‍, 87.57 ലക്ഷം രൂപ വിലമതിക്കുന്ന 6,736 ഗ്രാം കറുപ്പ്, 35.63 ലക്ഷം രൂപയുടെ പണം എന്നിവ സംയുക്ത സംഘം പിടിച്ചെടുത്തു.

New Update
Untitledsubhnshumanipur

ഗുവാഹത്തി: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മണിപ്പൂരിലും അസമിലും 100 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടുകയും ഒമ്പത് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisment

ചുരാചന്ദ്പൂര്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഡിആര്‍ഐ, കസ്റ്റംസ്, അസം റൈഫിള്‍സ്, മണിപ്പൂര്‍ പോലീസ് എന്നിവയുടെ സംയുക്ത സംഘം 'ഓപ്പറേഷന്‍ വൈറ്റ് വെയില്‍' എന്ന പേരില്‍ ഒരു പ്രത്യേക ഓപ്പറേഷന്‍ ആരംഭിച്ചതായി മണിപ്പൂര്‍ ആഭ്യന്തര വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.


54.29 കോടി രൂപ വിലമതിക്കുന്ന 7,755.75 ഗ്രാം ഹെറോയിന്‍, 87.57 ലക്ഷം രൂപ വിലമതിക്കുന്ന 6,736 ഗ്രാം കറുപ്പ്, 35.63 ലക്ഷം രൂപയുടെ പണം എന്നിവ സംയുക്ത സംഘം പിടിച്ചെടുത്തു.

രണ്ട് വാക്കി-ടോക്കികളും ഒരു വാഹനവും പിടിച്ചെടുത്തു. 1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.