ഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അടുത്ത ആറ് മാസത്തേക്ക് നീട്ടി. 2025 ഓഗസ്റ്റ് 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നിലവില്‍, ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രാബല്യത്തില്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമപരമായ പ്രമേയം അംഗീകരിച്ചു.
ഇതുസംബന്ധിച്ച നോട്ടീസ് സഭ അംഗീകരിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു, '2025 ഫെബ്രുവരി 13 ന് രാഷ്ട്രപതി പുറപ്പെടുവിച്ച വിളംബരം, മണിപ്പൂരിനെ സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം 2025 ഓഗസ്റ്റ് 13 മുതല്‍ ആറ് മാസത്തേക്ക് തുടരുന്നതിന് ഈ സഭ അംഗീകാരം നല്‍കുന്നു'.
ഈ വര്‍ഷം ഫെബ്രുവരി 13 ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വന്നു.
ഒരു സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാത്രമേ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കഴിയൂ. മണിപ്പൂരിലും രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിയത്.
2023 മെയ് മാസത്തില്‍ മണിപ്പൂരിലെ കുക്കി, മെയ്‌തെയ് സമുദായങ്ങള്‍ക്കിടയില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഈ സംഘര്‍ഷത്തില്‍ ഇതുവരെ 260 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിനുപുറമെ, 1000-ത്തിലധികം ആളുകള്‍ക്ക് വീട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറേണ്ടി വന്നു.
ഈ വംശീയ അക്രമം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.