/sathyam/media/media_files/2024/11/22/l8B6nmP5NjeQi2ZHvuCb.webp)
ഡൽഹി: വംശീയ കലാപം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുന്നു. ഇതോടെ സംസ്ഥാനത്ത് കേന്ദ്ര സേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയർത്തും.
90 കമ്പനി സൈനികരേയാണ് പുതിയതായി അയയ്ക്കുന്നത്. മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് ഇംഫാലിൽ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2023 മുതൽ ഇതുവരെ മണിപ്പൂർ കലാപത്തിൽ 258 പേർ മരിച്ചു. കലാപം തുടങ്ങിയ ശേഷം ഇതുവരെയായി 3,000 ആയുധങ്ങൾ സുരക്ഷാ സേന ഇതുവരെ കണ്ടെത്തി. പൊലീസിന്റെ ആയുധപ്പുരകളിൽ നിന്നു കൊള്ളയടിച്ച ആയുധങ്ങളാണ് ഇവ.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ദുർബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ നോയോഗിക്കുന്നത്. എല്ലാ പ്രദേശങ്ങളിലേക്കും നിരീക്ഷണം വ്യാപിക്കും. എല്ലാ ജില്ലകളിലും പുതിയ കോ ഓർഡിനേഷൻ സെല്ലുകളും ജോയിന്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കും. നിലവിലുള്ളവയുടെ പ്രവർത്തനം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.