മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു

ജൂണ്‍ ആറിന് അജ്ഞാതര്‍ ഒരാളെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ജിരിബാം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നു. ചൊവ്വാഴ്ച പ്രദേശം സന്ദര്‍ശിക്കാന്‍ ബിരേന്‍ സിംഗ് പദ്ധതിയിട്ടിരുന്നു.

New Update
manipur Untitledj.jpg

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. തിങ്കളാഴ്ച കാങ്‌പോക്പി ജില്ലയില്‍ സായുധരായ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.

Advertisment

ഇംഫാലില്‍ നിന്ന് ജിരിബാം ജില്ലയിലേക്ക് പോകുകയായിരുന്നു വാഹനവ്യൂഹം. രാവിലെ 10.30 ഓടെ ദേശീയ പാത-37 ലാണ് ആക്രമണത്തിന് ഇരയായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജൂണ്‍ ആറിന് അജ്ഞാതര്‍ ഒരാളെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ജിരിബാം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നു. ചൊവ്വാഴ്ച പ്രദേശം സന്ദര്‍ശിക്കാന്‍ ബിരേന്‍ സിംഗ് പദ്ധതിയിട്ടിരുന്നു.

Advertisment