മണിപ്പൂരിൽ വീണ്ടും ജാതിവൈര സംഘർഷം; ഉഖ്രുൽ ജില്ലയിൽ നാഗ–കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ അക്രമത്തിൽ 21 വീടുകൾ അഗ്നിക്കിരയാക്കി, വെടിവെപ്പും വ്യാപക പലയനവും. പ്രദേശത്ത് നിരോധനാജ്ഞയും അധികസുരക്ഷയും

New Update
2790980-manipurviolence09022026

ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 21 വീടുകൾ അഗ്നിക്കിരയാക്കി. നാഗ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് മർദ്ദനമേറ്റതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമത്തിലേക്ക് വഴിമാറിയത്. 

Advertisment

ലിറ്റാൻ സരൈഖോങ് ഗ്രാമത്തിൽ ഞായറാഴ്ച രാത്രി തുടങ്ങിയ തീവെപ്പ് തിങ്കളാഴ്ച ഉച്ചയോടെ കൂടുതൽ രൂക്ഷമാകുകയും അക്രമിസംഘം ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇതോടെ ഭയചകിതരായ ഗ്രാമവാസികൾ അയൽ ജില്ലയായ കാംഗ്‌പോക്പിയിലേക്ക് പലായാനം ചെയ്തു.

സംഘർഷ മേഖലയിൽ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നമാണിതെന്നും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് അറിയിച്ചു. 

ഉപമുഖ്യമന്ത്രി എൽ. ദിഖോയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മേഖലയിൽ സുരക്ഷാ സേനയുടെ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Advertisment