ഡല്‍ഹി: മണിപ്പൂരിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 20 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെ കൂടി മണിപ്പൂരിലേക്ക് അയച്ച് കേന്ദ്രം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 50 കമ്പനി സേനയെ മണിപ്പൂരിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 20,000 അധിക അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 20 കമ്പനികളെ കൂടി അയച്ചത്.
'ഇന്ന്, ഞങ്ങള്‍ ഒരു സുരക്ഷാ അവലോകന യോഗം നടത്തി. ഈ യോഗത്തില്‍, ഞങ്ങള്‍ എല്ലാ ജില്ലകളുടെയും ഇംഫാല്‍ നഗരത്തിന്റെയും സുരക്ഷ അവലോകനം ചെയ്തു.
ഞങ്ങള്‍ എല്ലാ ജില്ലകളിലെയും ഡിസിമാരുമായും എസ്പിമാരുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു,'' മണിപ്പൂര്‍ സര്‍ക്കാര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് പറഞ്ഞു.
കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ എണ്ണം അതിവേഗം ഉയര്‍ന്നത് പരിഗണിച്ച് മണിപ്പൂരില്‍ 90,000 അധിക അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മൊത്തം 90 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.