/sathyam/media/media_files/qjYJHVPRlnWM3oWIloKi.jpg)
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ​ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു.
ഗന്‍ബം സു​ര്‍​ബ​ല (35) ആണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍. ഇ​വ​രെ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​റി​ഞ്ഞു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം. സംഘർഷത്തിൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ 12 വ​യ​സു​കാ​രി​യാ​യ മ​കള്‍​ ഉൾപ്പെ​ടെ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പൊ​ലീ​സു​കാ​രും ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടു​ന്നു. കു​ക്കി വി​മ​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പൊ​ലീ​സ് അറിയിച്ചു.
ഞായറാഴ്ച ഇം​ഫാ​ലി​ലെ പ​ടി​ഞ്ഞാ​റൻ മേ​ഖ​ല​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ​ഗ്രാമത്തിലെ നിരവധി വീടുകൾ അ​ഗ്നിക്കിരയായിട്ടുണ്ട്.
നിരവധി ​ഗ്രാമീണരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒളിഞ്ഞിരുന്നാണ് അക്രമികൾ വെടിയുതിർത്തത്.
ജനവാസ കേന്ദ്രത്തിൽ ബോംബ് ഉപയോ​ഗിച്ച് ഡ്രോണുകളും വർഷിച്ചു. ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു.