ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ നിന്ന് സുരക്ഷാ സേന ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
വ്യാഴാഴ്ച മണിപ്പൂര്‍ പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും ചേര്‍ന്ന് കാങ്പോക്പി ജില്ലയിലെ ഹാരോഥെലിലും ലംബുങ് കുന്നിന്‍മുകളിലും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഒരു പ്രൊജക്ടൈല്‍ ലോഞ്ചര്‍ (പമ്പ്), ഉപയോഗിക്കാത്ത 11 ബോംബുകള്‍, 10 ഒഴിഞ്ഞ ഷെല്‍ കെയ്സുകളും കണ്ടെത്തിയതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ചുരാചന്ദ്പൂര്‍ ജില്ലയിലെ സുവാങ്ഡായിയില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ പോലീസിന്റെയും അസം റൈഫിള്‍സിന്റെയും സംയോജിത സംഘം ഒരു നാടന്‍ 9 എംഎം പിസ്റ്റളും സിംഗിള്‍ ബാരല്‍ ഷോട്ട്ഗണ്‍ ഉള്‍പ്പെടെ വിവിധ ആയുധങ്ങളും കണ്ടെടുത്തു. മ്യാന്‍മര്‍ കറന്‍സി, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എന്നിവയും സംഘം പിടിച്ചെടുത്തു.
ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തെരച്ചിലില്‍ തൗബാല്‍ ജില്ലയില്‍ നിന്നും ഒരു ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) കണ്ടെടുത്തു.
നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സലാം പടോങ് ഗ്രാമത്തില്‍ നിന്നാണ് ഐഇഡി കണ്ടെടുത്തത്.