ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/K7SbpEepSatzEythwmMN.jpg)
ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം തേടി ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി കഴിഞ്ഞ ദിവസം സിസോദിയയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.
Advertisment
ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. വിചാരണ നടപടികളിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാണ് രണ്ടാം തവണയും മനീഷ് സിസോദിയ ജാമ്യ ഹർജി നൽകിയത്.
എന്നാല്‍ വിചാരണ വൈകാൻ ഹർജി നൽകിയ മനീഷ് സിസോദിയയും കാരണക്കാരൻ ആണെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ഹർജിയിൽ നാളെ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം ഇതേ കേസിൽ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹർജിയിൽ വിധി പറയുന്നത് വിചാരണ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us