കാനഡയിൽ ഇന്ത്യൻ വംശജയായ സ്ത്രീ കൊല്ലപ്പെട്ടു, പ്രതി ഇന്ത്യയിലേക്ക് കടന്നതായി സൂചന

'പൊതുജന സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലാത്ത, ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് വിശ്വസിക്കപ്പെടുന്നു,' അവര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ വംശജയാണെന്ന് കരുതപ്പെടുന്ന 27 വയസ്സുള്ള സ്ത്രീ കാനഡയില്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ പുരുഷനെതിരെ കാനഡ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Advertisment

ബ്രാംപ്ടണ്‍ നിവാസിയായ 27 കാരനായ മന്‍പ്രീത് സിംഗിനെയാണ് അമന്‍പ്രീത് സൈനിയുടെ കൊലപാതകത്തിന് തിരയുന്നത്. ഒക്ടോബര്‍ 21 ന് ലിങ്കണിലെ ഒരു പാര്‍ക്കില്‍ സൈനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.


'അമന്‍പ്രീതിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ സിംഗ് രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്,' നയാഗ്ര റീജിയണല്‍ പോലീസ് സര്‍വീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.


'പൊതുജന സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലാത്ത, ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്ന് വിശ്വസിക്കപ്പെടുന്നു,' അവര്‍ പറഞ്ഞു.


അവര്‍ സിങ്ങിന്റെ ഒരു ചിത്രവും പുറത്തുവിട്ടു, അദ്ദേഹത്തെ കണ്ടാല്‍ 'അടുത്ത് വരരുതെന്ന്' പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Advertisment