ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലയെന്ന് മറുപടിയുമായി ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ മനു ഭാക്കര്‍. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചെന്നൈയിലെ വേലമ്മാൾ നെക്സസ് സ്കൂളിൽ നടന്ന ഒരു പരിപാടിക്കിടെ ഒരു പെണ്‍കുട്ടിയാണ് മനു ഭാക്കറിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. മഹാബലിപുരത്തെക്കുറിച്ചും മീനാക്ഷി ക്ഷേത്രത്തെക്കുറിച്ചും ചോദിച്ചെങ്കിലും കേട്ടിട്ടില്ലെന്നായിരുന്നു മനു ഭാക്കറുടെ മറുപടി.
സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടില്ലെന്ന് താരം പറഞ്ഞതും സദസില്‍ ചിരി പടര്‍ന്നു. ‘തമിഴ്നാട്ടുകാരുയെ സ്പെഷൽ വിഭവമായ പൊങ്കൽ ഇതുവരെ കഴിച്ചിട്ടുണ്ടോ’ എന്നതായിരുന്നു ആദ്യ ചോദ്യം. പൊങ്കൽ കഴിച്ചിട്ടുണ്ടെന്നും, ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഇഷ്ടമാണെന്നുമായിരുന്നു മനു ഭാക്കറിന്റെ മറുപടി.
ചെസ് താരം പ്രഗ്‌നാനന്ദയെക്കുറിച്ച് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഉണ്ടെന്നും പ്രഗ്‌നാനന്ദയുടെ കളി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. പിന്നീട് നടന്‍ വിജയിയെ അറിയുമോ എന്ന ചോദ്യത്തിനും അതെ എന്ന് ഉത്തരം നല്‍കി..