ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി. മാവോയിസ്റ്റ് നേതാവ് മല്ലാജുല വേണുഗോപാൽ റാവുവും 60 അംഗ സംഘവും കീഴടങ്ങി

ഛത്തീസ്ഗഢിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമുള്ള മാവോയിസ്റ്റ് കേഡറുകളുടെ ഒരു വലിയ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു.

New Update
Untitled

ഡല്‍ഹി: ഇന്ത്യയിലെ നക്‌സല്‍ പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി. ഭൂപതി, അഭയ്, സോനു എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന മുതിര്‍ന്ന സിപിഐ (മാവോയിസ്റ്റ്) നേതാവ് മല്ലാജുല വേണുഗോപാല്‍ റാവുവും മറ്റ് 60 കേഡര്‍മാരും ആയുധം താഴെ വെച്ച് കീഴടങ്ങി.

Advertisment

ഗഡ്ചിരോളിയില്‍ വെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മുന്നിലാണ് കീഴടങ്ങിയത്.

ഛത്തീസ്ഗഢിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമുള്ള മാവോയിസ്റ്റ് കേഡറുകളുടെ ഒരു വലിയ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു.

Advertisment