മാവോയിസ്റ്റ് വേട്ടയിൽ വൻ വിജയം; മുതിർന്ന നേതാവ് ദേവ്ജിയും 40 പ്രവർത്തകരും തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങി

തെലങ്കാന കേഡറില്‍ നിന്ന് ഇനി പസുനൂരി നരഹരി എന്ന നേതാവ് മാത്രമാണ് സജീവമായിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം നിലവില്‍ ജാര്‍ഖണ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്.

New Update
Untitled

ഹൈദരാബാദ്: നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)ല്‍ നിന്നും മുതിര്‍ന്ന നേതാവ് തിപ്പിരി തിരുപ്പതി എന്ന ദേവ്ജിയും 40 അനുയായികളും പോലീസിന് മുന്നില്‍ കീഴടങ്ങി. മറ്റൊരു പ്രമുഖ നേതാവായ ബഡെ ചൊക്ക റാവു എന്ന ദാമോദറും ഉടന്‍ നിയമത്തിന് മുന്നിലെത്തുമെന്നാണ് സൂചന. ചൊവ്വാഴ്ചയോടെ തെലങ്കാന പോലീസ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Advertisment

നാല് പതിറ്റാണ്ടായി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ ദേവ്ജി കൊറൂട്ട്‌ല സ്വദേശിയാണ്. മുളുഗു ജില്ലയില്‍ നിന്നുള്ള ആദ്യകാല നേതാക്കളിലൊരാളാണ് ചൊക്ക റാവു. ഇവര്‍ കൂടി കീഴടങ്ങുന്നതോടെ തെലങ്കാനയിലെ മാവോയിസ്റ്റ് സാന്നിധ്യം ഏകദേശം അവസാനിച്ച മട്ടിലാണ്.


തെലങ്കാന കേഡറില്‍ നിന്ന് ഇനി പസുനൂരി നരഹരി എന്ന നേതാവ് മാത്രമാണ് സജീവമായിട്ടുള്ളതെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം നിലവില്‍ ജാര്‍ഖണ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്.

2026 മാര്‍ച്ച് 31-ഓടെ രാജ്യത്തുനിന്ന് നക്‌സലിസം തുടച്ചുനീക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് തൊട്ടുമുന്‍പാണ് ഈ നിര്‍ണ്ണായക നീക്കം. സുരക്ഷാ സേനയുടെ ശക്തമായ നടപടികളെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റെക്കോര്‍ഡ് എണ്ണം മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്.

മാവോയിസ്റ്റ് കീഴടങ്ങല്‍ നയത്തെക്കുറിച്ചും പുനരധിവാസ വ്യവസ്ഥകളെക്കുറിച്ചും പോലീസും നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 15 ഓളം തെലങ്കാന സ്വദേശികള്‍ ഉള്‍പ്പെടെ 40 പേര്‍ കൂടി ഇനിയും കീഴടങ്ങാനുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

Advertisment