ഛത്തീസ്​ഗഡിന്റെ ചരിത്രത്തിൽ ആദ്യമായി ഒരൊറ്റ ദിവസം 103 മാവോയിസ്റ്റുകൾ കീഴടങ്ങി

സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖലയിലെ ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ നേതാക്കളും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് ഛത്തീസ്​ഗഡ് പൊലീസ് അറിയിച്ചു

New Update
Maoists

റായ്പൂർ: ഛത്തീസ്​ഗഡിന്റെ ചരിത്രത്തിൽ ആദ്യമായി ഒരൊറ്റ ദിവസം 103 മാവോയിസ്റ്റുകൾ കീഴടങ്ങി. ബീജാപ്പൂരിലാണ് ഇവർ ആയുധം വെച്ച് കീഴടങ്ങിയത്.

Advertisment

കീഴടങ്ങിയവരിൽ 49 പേർക്ക് സർക്കാർ തലയ്ക്ക് വിലയിട്ടവരാണ്. കൂടാതെ, 23 സ്ത്രീകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖലയിലെ ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ നേതാക്കളും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് ഛത്തീസ്​ഗഡ് പൊലീസ് അറിയിച്ചു.

കീഴടങ്ങിയ എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി. ബീജാപ്പൂർ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ സന്ദർശനം നടത്താനിരിക്കെയാണ് ഈ സുപ്രധാന നീക്കം.

കീഴടങ്ങാൻ താൽപര്യമുള്ള മാവോയിസ്റ്റുകൾക്ക് ആയുധം വെച്ച് കീഴടങ്ങാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകളുമായി യാതൊരു സന്ധി സംഭാഷണത്തിനും ഇല്ലെന്നും കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റുകളുമായി വെടിനിർത്തൽ ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

Advertisment