ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീര്യമൃത്യു വരിച്ചു. ഏഴ് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു

ഡിആര്‍ജി ഉദ്യോഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വഡാഡി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

New Update
maoist

ബിജാപൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍.

Advertisment

ബിജാപൂര്‍ ജില്ലയിലെ ഗംഗലൂരിലെ വന മേഖലയിലാണ് ഏറ്റുമുട്ടല്‍.

 ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീര്യമൃത്യു വരിച്ചു.

ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വകവരുത്തിയതായും അധികൃതര്‍ അറിയിച്ചു.

ഗംഗലൂര്‍ പ്രദേശത്തെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്.

സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിആര്‍ജി, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ - സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ്) എന്നിവയുടെ സംയുക്ത സംഘമായിരുന്നു തെരച്ചില്‍ നടത്തിയത്.

രാവിലെ 9 മണിയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

 ഡിആര്‍ജി ഉദ്യോഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വഡാഡി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment