/sathyam/media/media_files/2026/02/11/untitled-2026-02-11-16-11-53.jpg)
ഡല്‍ഹി: പാകിസ്ഥാന്‍ അധിനിവേശ കശ്മീരും അക്‌സായ് ചിന്നും ഇന്ത്യന്‍ പ്രദേശമായി അടയാളപ്പെടുത്തിയ ഭൂപടം അമേരിക്കന്‍ വ്യാപാര പ്രതിനിധിയുടെ ഓഫീസ് പിന്‍വലിച്ചു.
കഴിഞ്ഞ ആഴ്ച ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് യുഎസ് ഈ ഭൂപടം പങ്കുവെച്ചിരുന്നത്. വാഷിംഗ്ടണിന്റെ പതിവ് നിലപാടുകളില്‍ നിന്നുള്ള വലിയ മാറ്റമായി ഈ ഭൂപടം ആഘോഷിക്കപ്പെട്ടെങ്കിലും, നിശബ്ദമായി അത് നീക്കം ചെയ്തുകൊണ്ട് അമേരിക്ക ഇപ്പോള്‍ 'യു-ടേണ്‍' എടുത്തിരിക്കുകയാണ്.
സാധാരണയായി യുഎസ് സര്‍ക്കാര്‍ ഭൂപടങ്ങളില്‍ പി.ഒ.കെ പ്രദേശം തര്‍ക്കപ്രദേശമായിട്ടാണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ ഇത്തവണ ജമ്മു കശ്മീരും അക്‌സായ് ചിന്നും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലായിട്ടാണ് കാണിച്ചിരുന്നത്.
ഇത് അമേരിക്കയുടെ നയപരമായ മാറ്റമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് ഇന്ത്യയിലും പാകിസ്ഥാനിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തതോടെ യുഎസ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ലഡാക്കിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള അക്‌സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ചത് ചൈനയെയും ചൊടിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us