കടൽപാതകളിൽ സുരക്ഷയൊരുക്കാൻ ഇന്ത്യയും അമേരിക്കയും; എണ്ണക്കപ്പലുകൾക്ക് യുഎസ് നാവികസേനയുടെ കാവൽ തേടുന്നു

ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികള്‍ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയിലേക്കുള്ള എണ്ണ-വാതക കപ്പലുകളുടെ സുരക്ഷയ്ക്കായി അമേരിക്കയുമായി കൈകോര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

Advertisment

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇന്ധന വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാന്‍ യുഎസ് നാവികസേനയുടെ സുരക്ഷാ കവറേജ് ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പോലുള്ള മേഖലകളിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് യുഎസ് നാവികസേനയുടെ പ്രത്യേക സംരക്ഷണം നല്‍കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ശക്തമായതോടെ സമുദ്രപാതകളില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണ സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങളില്‍ ഭൂരിഭാഗവും ഈ പാതയെ ആശ്രയിച്ചായതിനാല്‍ അതീവ ജാഗ്രതയിലാണ് രാജ്യം.


ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികള്‍ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.


യുഎസ്-ഇറാന്‍ നയതന്ത്ര ബന്ധം വഷളാകുന്നത് ഇന്ത്യന്‍ കപ്പലുകളെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. അമേരിക്കയുടെ സഹകരണം തേടുന്നതിനൊപ്പം തന്നെ ഇന്ത്യന്‍ നാവികസേനയും അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Advertisment