ഡല്‍ഹി: ഓരോ രാജ്യത്തും വിവാഹ പാരമ്പര്യങ്ങള്‍ വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലും വിവാഹ ആചാരങ്ങള്‍ വ്യത്യസ്തമാണ്. പല ആചാരങ്ങളും സാധാരണമാണെങ്കിലും പലതും ഞെട്ടിപ്പിക്കുന്നവയാണ്.
സാധാരണയായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അന്വേഷിക്കുന്നത് മദ്യത്തിന് അടിമയല്ലാത്ത ആണ്‍കുട്ടിയെയാണ്. പക്ഷേ, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് വധുവിന്റെ അമ്മ തന്നെ വരനെ മദ്യത്തിന്റെ ലഹരിയില്‍ മുക്കുന്ന ഒരു ആചാരമുണ്ട്
വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും സംഗതി സത്യമാണ്. വധുവിന്റെ അമ്മ വിവാഹത്തിന് മുമ്പ് വരനെ മദ്യം കുടിപ്പിക്കുന്നു. പിന്നീട് വധൂവരന്മാര്‍ക്കൊപ്പം കുടുംബം മുഴുവന്‍ ഇരുന്ന് മദ്യം കഴിക്കുന്നു.
ഛത്തീസ്ഗഡിലെ കവാര്‍ധ ജില്ലയിലെ ബൈഗ ഗോത്ര വിഭാഗത്തിലാണ് ഈ പാരമ്പര്യം പിന്തുടരുന്നത്. വരന്റെ അമ്മ മരുമകന് ആദ്യം മദ്യം വിളമ്പും. തുടര്‍ന്ന് വധു ഭര്‍ത്താവിനെ മദ്യം കുടിപ്പിക്കും.
ഇതുകൊണ്ടൊന്നും ഈ ആചാരം ഇവിടെ അവസാനിക്കുന്നില്ല. ഇതിനുശേഷം ബൈഗ ആദിവാസി സമൂഹത്തില്‍ വധുവും വരനും കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നു. ഇതിനെല്ലാം ശേഷം മാത്രമേ മറ്റ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കൂ
ബൈഗ ആദിവാസി സമൂഹത്തിന്റെ ഒരു വിവാഹത്തിലും സാമ്പത്തിക ഇടപാട് നടക്കുന്നില്ല എന്നതാണ് പ്രത്യേകത. അതായത് വിവാഹത്തില്‍ സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ ആയ ഒരു പാരമ്പര്യവും ഇല്ല.