അലഹബാദ്: ഭാര്യ പർദ ധരിക്കാത്തതിൻ്റെ പേരിൽ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനോട് ഇക്കാരണത്തിന് വിവാഹമോചനം നൽകാനാവില്ലെന്ന് കോടതി.
അലഹബാദ് ഹൈക്കോടതിയാണ് വിചാരണക്കോടതി തള്ളിയ ഒരു വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
പര്‍ദ ധരിക്കാതിരിക്കുന്നത് ഭര്‍ത്താവിനോട് കാട്ടുന്ന ക്രൂരതയല്ലെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതി ഇത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ സൗമിത്ര ദയാല്‍ സിങ്ങും ഡൊണാഡി രമേഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിശോധിച്ചിരുന്നത്.
എന്നാൽ, ദമ്പതിമാർ കഴിഞ്ഞ 23 വർഷമായി പിരിഞ്ഞ് താമസിക്കുകയാണെന്ന കാര്യം പരിഗണിച്ച് ഹൈക്കോടതി ദമ്പതികൾക്ക് വിവാഹമോചന ഹര്‍ജി അനുവദിക്കുകയും ചെയ്തു.