വിവാഹമോചനം നേടാതെ മൂന്ന് വർഷത്തിനിടെ മൂന്ന് വിവാഹം; ബിഹാറിൽ യുവാവ് അറസ്റ്റിൽ

ഇയാളുടെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: വിവാഹമോചനം നേടാതെ മൂന്ന് സ്ത്രീകളെ മൂന്ന് വര്‍ഷത്തിനിടെ വിവാഹം കഴിച്ച യുവാവിനെ ബിഹാറില്‍ അറസ്റ്റ് ചെയ്തു. പിന്റു ബര്‍ണ്‍വാള്‍ എന്ന യുവാവാണ് തന്റെ മുന്‍ ഭാര്യമാരെ വിവാഹമോചനം ചെയ്യാതെ വീണ്ടും വിവാഹങ്ങള്‍ കഴിച്ച് നിയമക്കുരുക്കിലായത്. 

Advertisment

ഇയാളുടെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പിന്റു തുടര്‍ച്ചയായി വിവാഹങ്ങള്‍ കഴിക്കുന്നതെന്നും പീഡനത്തിന് ശേഷം ഇവരെ ഉപേക്ഷിക്കുകയാണെന്നും ഭാര്യമാര്‍ ആരോപിച്ചു.

Advertisment