/sathyam/media/media_files/2025/09/17/masood-azhar-2025-09-17-15-02-47.jpg)
ഡല്‍ഹി: ഡല്‍ഹിയിലും മുംബൈയിലും നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ മസൂദ് അസ്ഹറാണെന്ന് മുതിര്‍ന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വെളിപ്പെടുത്തല്‍.
അഞ്ച് വര്‍ഷത്തെ തടവിന് ശേഷം ഇന്ത്യ വിട്ടയച്ചതിന് ശേഷം ഇന്ത്യയെ ലക്ഷ്യമിട്ട് മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ നിന്ന് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്നാണ് ജെയ്‌ഷെ മുഹമ്മദിന്റെ മുന്‍നിര കമാന്‍ഡറായ മസൂദ് ഇല്യാസ് കശ്മീരി ഒരു വീഡിയോയില്‍ പറഞ്ഞത്.
2019-ല്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലക്കോട്ടായിരുന്നു മസൂദ് അസ്ഹറിന്റെ താവളമെന്നും കശ്മീരി പറഞ്ഞു.
''ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം അമീറുല്‍ മുജാഹിദീന്‍ മൗലാനാ മസൂദ് അസ്ഹര്‍ പാകിസ്ഥാനിലേക്ക് വരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൗത്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ അഭയം നല്‍കുന്നത് ബാലക്കോട്ട് മണ്ണാണ്.
രാജ്യത്തെ ഭയപ്പെടുത്തിയ അമീറുല്‍ മുജാഹിദീന്‍ മൗലാനാ മസൂദ് അസ്ഹര്‍ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണങ്ങള്‍ നടത്തി.' കശ്മീരി പറഞ്ഞു.