/sathyam/media/media_files/2025/10/29/masood-azhar-2025-10-29-14-23-02.jpg)
ഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ പുറത്ത്. സ്ത്രീകളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിന്യസിക്കാനും ലക്ഷ്യമിട്ടുള്ള രൂപരേഖയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഈ ഭീകരസംഘടന ഇന്ത്യയ്ക്കെതിരായ തങ്ങളുടെ പ്രചാരണം അപകടകരമായി വിപുലപ്പെടുത്തുന്നതിന്റെ സൂചനയാണിത്.
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ജെയ്ഷെ മുഹമ്മദിന് കനത്ത നാശനഷ്ടം നേരിട്ടതിന് പിന്നാലെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ജമാഅത്ത്-ഉല്‍-മോമിനാത്ത് എന്ന പേരില്‍ ജെയ്ഷ് ഒരു വനിതാ വിഭാഗം രൂപീകരിച്ചതായി ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍, ബഹാവല്‍പൂരിലെ മര്‍ക്കസ് ഉസ്മാന്‍-ഒ-അലിയില്‍ മസൂദ് അസ്ഹര്‍ നടത്തിയ പ്രസംഗത്തിന്റെ റെക്കോര്‍ഡിംഗില്‍ ഭീകരവാദത്തിന്റെ സൂത്രധാരന്റെ ദുരുദ്ദേശപരമായ പദ്ധതി വ്യക്തമാവുകയാണ്.
ഈ വിഭാഗത്തില്‍ ചേരുന്ന ഏതൊരു സ്ത്രീയും 'മരണശേഷം അവരുടെ ശവക്കുഴിയില്‍ നിന്ന് നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകും' എന്ന് അസ്ഹര്‍ തന്റെ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us