ഡൽഹി റിഥാല മെട്രോ സ്റ്റേഷന് സമീപം വൻ തീപിടുത്തത്തിൽ നിരവധി കുടിലുകൾ കത്തിനശിച്ചു; ഒരാൾ മരിച്ചു, ഒരു കുട്ടിക്ക് പരിക്ക്

തുടക്കത്തില്‍ 15 ഫയര്‍ ടെന്‍ഡറുകള്‍ അയച്ചെങ്കിലും തീ പടര്‍ന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഡിഎഫ്എസ് 29 ഫയര്‍ ടെന്‍ഡറുകള്‍ വിന്യസിച്ചു

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി പ്രദേശത്തെ റിതല മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു കൂട്ടം കുടിലുകളില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വന്‍ തീപിടുത്തത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

പരിക്കേറ്റവരെ ചികിത്സയ്ക്കായി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തില്‍ ഏകദേശം 400 മുതല്‍ 500 വരെ കുടിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു, ചില പ്രദേശങ്ങളില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം തീപിടുത്തത്തിന് കൂടുതല്‍ ആക്കം കൂട്ടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) പ്രകാരം റിഥാല മെട്രോ സ്റ്റേഷനും ഡല്‍ഹി ജല്‍ ബോര്‍ഡ് പരിസരത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയുള്ള ചേരിയായ ബംഗാളി ബസ്തിയില്‍ രാത്രി 10:56 ഓടെയാണ് തീപിടുത്തം ഉണ്ടായത്.

തുടക്കത്തില്‍ 15 ഫയര്‍ ടെന്‍ഡറുകള്‍ അയച്ചെങ്കിലും തീ പടര്‍ന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഡിഎഫ്എസ് 29 ഫയര്‍ ടെന്‍ഡറുകള്‍ വിന്യസിച്ചു. അഗ്‌നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളോളം തുടര്‍ച്ചയായ പരിശ്രമത്തിനൊടുവിലാണ് ഒടുവില്‍ തീ അണച്ചത്.

Advertisment