കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കാമാച്ചോ സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലാണ് വന്‍ തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു കഫേയും മുകളിലത്തെ നിലയില്‍ ഒരു അടുക്കളയും ഉണ്ട്. ഒമ്പത് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ ഗ്രൂപ്പും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് എല്ലാവരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.
വെള്ളം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.