New Update
/sathyam/media/media_files/wS1Qa0V5ylVsLOniM7MM.jpg)
നോയിഡ: നോയിഡയില്‍ ഫ്‌ളാറ്റില്‍ വന്‍ തീപിടുത്തം. സെക്ടര്‍ 100 ലെ ലോട്ടസ് ബ്ലൂബേര്‍ഡ് സൊസൈറ്റിയിലെ ഫ്‌ലാറ്റില്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിച്ചത്.
Advertisment
ഫ്‌ലാറ്റ് മുഴുവനും തീപിടിച്ചു. താമസിയാതെ തീ സമീപത്തെ ഫ്‌ലാറ്റുകളിലേക്കും വ്യാപിച്ചു. ഉഷ്ണ തരംഗത്തിനിടയില്‍ ഉണ്ടായ തീപിടുത്തം താമസക്കാരെ പരിഭ്രാന്തിയിലാക്കി. ഫ്ളാറ്റില്‍ നിന്ന് കനത്ത പുക ഉയര്‍ന്നതോടെ സമീപത്തെ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.
സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫയര്‍ സേഫ്റ്റി ഉദ്യോഗസ്ഥര്‍ തീ അണച്ചതായി പോലീസ് വക്താവ് പിടിഐയോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us