New Update
/sathyam/media/media_files/2024/11/10/AE2qt3vQ8zccS0dSRvIH.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവ് മതീന്‍ അഹമ്മദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
Advertisment
പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് എഎപിയില്‍ ചേര്‍ന്നത്. 1993 മുതല്‍ 2013 വരെ സീലംപൂര്‍ നിയമസഭാ സീറ്റില്‍ നിന്ന് അഞ്ച് തവണ എംഎല്‍എയായ നേതാവാണ് മതീന്‍ അഹമ്മദ്.
മകനും മകന്റെ ഭാര്യയും എഎപിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഒക്ടോബര്‍ 29ന് അഹമ്മദിന്റെ മകന്‍ ചൗധരി സുബൈര്‍ അഹമ്മദും കൗണ്‍സിലറായ ഭാര്യ ഷഗുഫ്ത ചൗധരിയും എഎപിയില്‍ ചേര്‍ന്നിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ കൂറുമാറ്റം ഡല്‍ഹി കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us