/sathyam/media/media_files/2025/10/31/mathew-rahul-2025-10-31-20-38-44.jpg)
മുംബൈ: മേഘാലയ കോണ്‍ഗ്രസിനു തിരിച്ചു വരവിന്റെ പാതയൊരുക്കി മുംബൈ മലയാളിയും എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. മാത്യു ആന്റണി.
ഇത്തവണ ദേശീയ വക്താക്കളെ കണ്ടുപിടിക്കാനുള്ള ടാലന്റ് ഹണ്ടിന്റെ സോണല്‍ കോഓര്‍ഡിനേറ്റേര്‍മാരില്‍ ഉള്‍പ്പെട്ടതോടെയാണു മാത്യുവിന്റെ പേര് മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായി മാത്യുവിനു കഴീലാണു ചാണ്ടി ഉമ്മനെ നിമയമിച്ചത്. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ചുമതല മാത്യുവിനാണ്.
എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ സജീവമാണു മുംബൈയില്‍ സ്ഥിരതാമസമാക്കിയ മാത്യു ആന്റണി എന്ന ചങ്ങനാശേരിക്കാരന്‍.
മികച്ച സംഘാടകൻ എന്നു പേരെടുത്ത മാത്യു ആന്റണി, വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസിന്റെ അണിയറ നീക്കങ്ങളിൽ സജീവമാണ്.
/filters:format(webp)/sathyam/media/media_files/2025/10/31/kfkfkmf-2025-10-31-10-28-31-1-2025-10-31-20-27-01.webp)
ഏതാനും ദിവസം മുന്‍പു തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ സഹോദരന്‍ സെനിത് സാങ്മയെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് മുന്‍ എം.പി ചെല്ലകുമാറിനൊപ്പം പണിയെടുത്തതു മാത്യുവായിരുന്നു.
എട്ടു മാസത്തോളമായി മാത്യു ആന്റണി കൂടി പങ്കാളിയായ ഓപ്പറേഷനു പിന്നാലെയാണു സെനിത് സാങ്മ കോണ്‍ഗ്രസിലെത്തിയത്.
അരുണാചല്‍ പ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ പിളര്‍ത്തി നാലു പ്രമുഖ നേതാക്കളെ കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ചെല്ലകുമാറിനൊപ്പമുണ്ടായിരുന്നതും മാത്യുവാണ്.
മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന അഭിഭാഷകനും നിക്ഷേപകനുമാണ് ഈ 48 വയസുകാരന്‍. ഷിപ്പിങ്, സൈബര്‍ നിയമം, ഐബിസി എന്നീ മേഖലകളിലാണു വൈദഗ്ധ്യം.
/filters:format(webp)/sathyam/media/media_files/2025/10/31/mathew-antony-2025-10-31-20-27-01.jpg)
തേവര സേക്രഡ് ഹാർട്ട് കോളജിലാണ് കെഎസ്‌യു പ്രവർത്തനം തുടങ്ങിയത്. 1994–97 കാലയളവിൽ ഭാരത് മാതാ കോളജിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു.
ചങ്ങനാശേരി എസ്ബി കോളജ്, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം രാജ്യാന്തര ഷിപ്പിങ് കമ്പനികളിൽ ജോലി ചെയ്തു. പിന്നീട് എൽഎൽബി പാസായ ശേഷമാണ് പ്രഫഷനൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കുള്ള രണ്ടാം വരവ്.
പ്രഫഷനൽ കോൺഗ്രസിന്റെ മഹാരാഷ്ട്ര പ്രസിഡന്റായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പബ്ലിസിറ്റി കൺവീനറായും പ്രവർത്തിച്ചു. പ്രകടന പത്രിക കമ്മിറ്റിയിലും അംഗമായി.
ബിഹാറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചു. മേഘാലയ, കേരളം, ബിഹാർ, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സമൂഹമാധ്യമ വിഭാഗത്തിന്റെ കൺവീനറായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/31/ndndmmd-2025-10-31-10-31-42-2025-10-31-20-27-01.webp)
2023ൽ ഭാരത് ജോഡോ യാത്രയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ആന്ധ്ര കോഓർഡിനേറ്റർ, ഭാരത് ജോഡോ യാത്ര 2–ന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോഓർഡിനേറ്റർ, ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കമ്യൂണിക്കേഷൻ ടീമിന്റെ തലവൻ എന്നീ നിലകളിലും സജീവമായിരുന്നു.
മേഘാലയ, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മുംബൈ എന്നിവിടങ്ങളിലെ രാഷ്ട്രീയകാര്യ സമിതി അംഗവും മഹാരാഷ്ട്ര പിസിസി എക്സിക്യൂട്ടീവ് അംഗവുമാണ്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിന്റെ മകളും അഭിഭാഷകയുമായ ദിവ്യ മേരി സിറിയക് ആണ് ഭാര്യ. വിദ്യാർഥികളായ ആദിത്യ ആന്റണി മാത്യു, സിദ്ധാർഥ് സിറിയക് മാത്യു എന്നിവരാണ് മക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us