/sathyam/media/media_files/2024/12/21/YVrwEBckHpPtbjFkm0dQ.jpg)
തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ ജില്ലാ സംയുക്ത കോടതി സമുച്ചയത്തിന് സമീപം 25 കാരനായ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി.
കോടതി സമുച്ചയത്തിന് എതിര്‍വശത്തുള്ള റസ്റ്റോറന്റില്‍ വെച്ചാണ് മായാണ്ടി എന്നയാളെ സംഘം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മായാണ്ടി അവിടെ നിന്നും രക്ഷപ്പെട്ട് കോടതി ലക്ഷ്യമാക്കി ഓടുകയായിരുന്നു.
കോടതി കവാടത്തിന് സമീപം വെച്ച് സംഘം അരിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിക്കുകയുമായിരുന്നു
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ ഉയ്ക്കാട്ടനും സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും മായാണ്ടിയെ ആക്രമിച്ച സംഘത്തിലെ ഒരാളെ പിടികൂടുകയും ഇയാളില്‍ നിന്ന് അരിവാള് പിടികൂടുകയും ചെയ്തു.
2023 ഓഗസ്റ്റില്‍ എസ്സി പഞ്ചായത്ത് വാര്‍ഡ് മെമ്പറായിരുന്ന എന്‍ രാജാമണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് മായാണ്ടിയെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി
രാജാമണിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് മായാണ്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us