Advertisment

എല്ലായിടത്തും ജയം ഭരണ കക്ഷികൾക്ക് മാത്രം ! ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​എ​സ്പി ഇ​നി മ​ത്സ​രി​ക്കി​ല്ലെന്ന് പ്രഖ്യാപിച്ച് മാ​യാ​വ​തി

New Update
ബിഎസ്പിയില്‍ വീണ്ടും മായാവതിയുടെ ബന്ധുനിയമനം: സഹോദരനും പുത്രനും നേതൃസ്ഥാനം

ഡൽഹി : ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഇ​നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ബി​എ​സ്പി മ​ത്സ​രി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി.

Advertisment

ഉ​പ​തെ​ര​ഞ്ഞെ​ടു​ക​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രൂ​പ​യോ​ഗം ചെ​യ്തും ഭ​ര​ണ സ്വ​ധീ​നം ഉ​പ​യോ​ഗി​ച്ചും ഭ​ര​ണ​ക​ക്ഷി വി​ജ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന കാ​ലം വ​രെ ബി​എ​സ്പി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

"സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​ഴ് സ്ഥ​ല​ത്തും ഭ​ര​ക​ക്ഷി​യാ​ണ് വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ല. വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നി​ട്ടു​ണ്ട്. പ​ണ്ട് ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്, ഇ​പ്പോ​ൾ ഇ​വി​എം ഉ​പ​യോ​ഗി​ക്കു​ന്നു.'-​ മാ​യാ​വ​തി പ​റ​ഞ്ഞു.

എ​ന്നാ​ൽ പൊ​തു​തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ലും ത​ദ്ദേ​ശ​തെ​ര​ഞ്ഞ​ടു​ക​ളി​ലും പാ​ർ​ട്ടി മ​ത്സ​രി​ക്കു​മെ​ന്നും ബി​എ​സ്പി അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി. ആ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ‌ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.

 

 

 

 

Advertisment