/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
​ഡ​ൽ​ഹി: എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രിമരുന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഡ​ൽ​ഹി​യി​ലെ ആ​ദ​ർ​ശ് ന​ഗ​റി​ലാ​ണ് സം​ഭ​വം.
ഹ​രി​യാ​ന​യി​ലെ ജി​ന്ദ് സ്വ​ദേ​ശി​നി​യാ​യ 18കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സെ​പ്റ്റം​ബ​ർ ഒമ്പതി​നാ​യി​രു​ന്നു സം​ഭ​വം.
പാ​ർ​ട്ടി​യു​ടെ പേ​രി​ൽ ഹോ​ട്ട​ലി​ലേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് 20കാ​ര​നും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഹോ​ട്ട​ലി​ൽ വ​ച്ച് ല​ഹ​രി​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നും ത​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ​ക​ർ​ത്തി​യെ​ന്നും അ​ത് പു​റ​ത്ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ർ​ഥി​നി പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നും ഭീ​ഷ​ണി​ക്കും പു​റ​മേ, ത​ന്നോ​ടൊ​പ്പം വ​രാ​ൻ നി​ര​ന്ത​ര​മാ​യി പ്ര​തി നി​ർ​ബ​ന്ധി​ച്ചു​വെ​ന്നും വി​ദ്യാ​ര്‍​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.