/sathyam/media/media_files/2025/09/18/women-2025-09-18-18-45-21.jpg)
ഡൽഹി: ഡൽഹിയിൽ 18 വയസുള്ള എംബിബിഎസ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തും മറ്റ് രണ്ട് പേരും ചേർന്ന് പീഡിപ്പിച്ചതായി പരാതി.
പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തി പ്രതി ഒരു മാസത്തോളം തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്‌തതായും പെൺകുട്ടി മൊഴി നൽകി.
ഹരിയാന ജിന്ദ് സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. സെപ്തംബർ ഒമ്പതിനായിരുന്നു പെൺകുട്ടിയെ ആൺസുഹൃത്തും മറ്റ് രണ്ടുപേരും ചേർന്ന് പീഡിപ്പിച്ചത്.
ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനായി പ്രതിയായ ആൺസുഹൃത്ത് തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിക്കുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
മുറിയിൽ എത്തിയ പെൺകുട്ടിക്ക് ഇവർ മദ്യം നൽകി ബോധം കെടുത്തിയ ശേഷം മൂന്ന് പേരും ചേർന്ന് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഡൽഹി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.