/sathyam/media/media_files/2026/02/17/untitled-2026-02-17-09-11-05.jpg)
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്.
കൊലപാതകത്തിന് ശേഷം കാമുകിയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ പ്രതി 'ദുര്‍മന്ത്രവാദം' നടത്തിയതായും പോലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ പിയൂഷ് ധംനോഡിയയെ മുംബൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 13-ന് ഇന്‍ഡോറിലെ ദ്വാരകാപുരിയിലുള്ള വാടക ഫ്‌ലാറ്റിലാണ് 24-കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ വിവാഹ കാര്യത്തില്‍ വീട്ടുകാരുടെ എതിര്‍പ്പിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു.
സംഭവദിവസം വാടക ഫ്‌ലാറ്റില്‍ വെച്ച് ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പിയൂഷ് യുവതിയെ കയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഫ്‌ലാറ്റ് പൂട്ടി രക്ഷപ്പെട്ട പ്രതി മഹാരാഷ്ട്രയിലെ പന്‍വേലിലെ ഒരു ഹോട്ടലില്‍ അഭയം പ്രാപിച്ചു. അവിടെ വെച്ച് കൊല്ലപ്പെട്ട യുവതിയുടെ ആത്മാവിനെ തിരികെ വിളിക്കാന്‍ താന്‍ താന്ത്രിക വിദ്യകള്‍ പരീക്ഷിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
പിന്നീട് മുംബൈയിലേക്ക് കടന്ന ഇയാള്‍ ലോക്കല്‍ ട്രെയിനുകളില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ തകര്‍ക്കുകയും ചെയ്തു.
യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പ്രതിയുടെ കോളേജ് ഫീസ് അടയ്ക്കാന്‍ യുവതിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും കുടുംബം പറയുന്നു. മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കുന്നു എന്ന സംശയവും കൊലപാതകത്തിന് കാരണമായതായി പോലീസ് സംശയിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us