പശ്ചിമേഷ്യയിൽ യുദ്ധഭീതി: കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ; സംയമനം പാലിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥന

യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാന്‍ എല്ലാ കക്ഷികളും അടിയന്തരമായി സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

New Update
Untitled

ഡല്‍ഹി: ഇറാനിലും ഗള്‍ഫ് മേഖലയിലും നിലനില്‍ക്കുന്ന സ്‌ഫോടനാത്മകമായ സാഹചര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Advertisment

യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാന്‍ എല്ലാ കക്ഷികളും അടിയന്തരമായി സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള സൈനിക നടപടികളില്‍ നിന്ന് എല്ലാ രാജ്യങ്ങളും പിന്തിരിയണം. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.


സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും പരമാവധി മുന്‍ഗണന നല്‍കണം. പശ്ചിമേഷ്യയിലെ അസ്ഥിരത ലോകത്തെമ്പാടുമുള്ള സാമ്പത്തിക-സുരക്ഷാ ക്രമങ്ങളെ ബാധിക്കുമെന്നതിനാല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടത് അനിവാര്യമാണ്.


ഇറാനിലെയും ഇസ്രായേലിലെയും ഇന്ത്യന്‍ എംബസികള്‍ ഇതിനോടകം തന്നെ പൗരന്മാര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

Advertisment