New Update
/sathyam/media/post_banners/3LkQsAR4RjL19xxuMikY.jpg)
ഡൽഹി: അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. പരാതിക്കാരനായ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വികെ സക്‌സേനയ്ക്ക് ഡൽഹി ഹൈകോടതി നോട്ടീസയച്ചു.
അഞ്ചുമാസത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സ്റ്റേ ചെയ്തത്.
Advertisment
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. മേയ് 24നായിരുന്നു ഡൽഹി കോടതി മേധക്കെതിരെ അപകീർത്തി കേസിൽ ശിക്ഷ വിധിച്ചത്.