പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധ പട്കറെ ഒഡീഷയിൽ കസ്റ്റഡിയിലെടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌

റായ്ഗഡിലെ കാശിപൂര്‍ ബ്ലോക്കിലെ സുന്‍ഗര്‍ ഹത്പദയില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു

New Update
medha-patkar

ഭുവനേശ്വര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കറെ റായ്ഗഡ് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അവരെ രഹസ്യ സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

റായ്ഗഡിലെ കാശിപൂര്‍ ബ്ലോക്കിലെ സുന്‍ഗര്‍ ഹത്പദയില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ഈ സമയത്ത്, സിജിമാലിയുടെ ഖനനത്തിനെതിരെ ഒരു റാലി സംഘടിപ്പിക്കാനിരുന്നു.


പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ഇതില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ മേധ പട്കറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍പ്പിച്ചിരിക്കുകയാണ്.