New Update
/sathyam/media/media_files/JtiyFcGcYdeClhNj9aAj.jpg)
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ പത്ത് രോഗികളുടെ കാഴ്ച നഷ്ടപ്പെട്ടു.
Advertisment
ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ഗുരുതരമായ അണുബാധയാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. മറ്റ് അഞ്ച് പേർ സമാനമായ അണുബാധയെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തെത്തുടർന്ന് ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്റർ ആരോഗ്യവകുപ്പ് സീൽ ചെയ്തു. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായും
മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ മാസം ആദ്യം നടന്ന ക്യാമ്പിൽ മുപ്പതോളം പേരായിരുന്നു ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us