/sathyam/media/media_files/2026/03/04/untitled-2026-03-04-14-26-20.jpg)
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. നിർമ്മാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശൗചാലയ കെട്ടിടത്തിൻ്റെ ഭാഗമാണ് ഇടിഞ്ഞു വീണത്.
ഒഡീഷ സ്വദേശി കബി നായിക് (50) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 28 നാണ് അപകടം നടന്നത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു.
നേരത്തെ ആശുപത്രിയുടെ പഴയ ശൗചാലയ കെട്ടിടം തകർന്നുവീണ് ബിന്ദു എന്ന വിട്ടമ്മ മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായത്. നിർമ്മാണം നടക്കുന്നതിനിടയിൽ ആയിരുന്നു അപകടം.
അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾ ഓടി മാറിയെങ്കിലും കബി നായിക്കിന് നട്ടെല്ലിനും, തലക്കും ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us