വഴക്കിനെ തുടര്‍ന്ന് വീട്ടിലേക്ക് പോയ ഭാര്യ തിരിച്ചു വന്നില്ല: യുവാവ് ആത്മഹത്യ ചെയ്തു

അഞ്ജലി ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും മാതാപിതാക്കളോടൊപ്പം താമസം തുടങ്ങുകയും ചെയ്തു.

New Update
police

ആഗ്ര: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടിലേക്ക് പോയ ഭാര്യ തിരികെ വരാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ആഗ്രയിലാണ് സംഭവം.

Advertisment

എസ്എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന 32 കാരനായ വാര്‍ഡ് ബോയ് അജിത് സിംഗ് ആണ് മരിച്ചത്. ആഗ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കുറ്റപ്പെടുത്തി വീഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ.

ഭാര്യമാതാവിനെയും ഭാര്യാ സഹോദരനെയും വീഡിയോയില്‍ കുറ്റപ്പെടുത്തി പരാമര്‍ശമുണ്ട്. ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതായും തിരികെ വരാന്‍ വിസമ്മതിച്ചതായും പറയുന്നു.

അജിത് സിംഗിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജിത് സിംഗിന്റെ ഭാര്യ അഞ്ജലി ദേവി, അമ്മ സുനിതാ ദേവി, അച്ഛന്‍ ഹക്കിം സിങ്, സഹോദരന്‍ അന്‍ഷു എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2016ല്‍ ഇരുവരും വിവാഹിതരായെന്നും എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയെന്നും അജിത് സിംഗിന്റെ കുടുംബം പറഞ്ഞു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ അജിത്ത് ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു.

തുടര്‍ന്ന് അഞ്ജലി ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയും മാതാപിതാക്കളോടൊപ്പം താമസം തുടങ്ങുകയും ചെയ്തു.

ഭാര്യയെ സമാധാനിപ്പിച്ച് തിരികെ വിളിക്കാന്‍ പോയപ്പോള്‍ ഭാര്യയും കുടുംബവും അപമാനിച്ചതിനെ തുടര്‍ന്നാണ് അജിത് ജീവനൊടുക്കിയതെന്നാണ് പരാതി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment