മൈസൂരുവിൽ നിർമ്മിച്ച പാരസെറ്റമോൾ ഉൾപ്പെടെ 15 മരുന്നുകൾക്ക് കർണാടകയിൽ വിലക്ക്

ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ ഉല്‍പ്പന്നങ്ങളുടെ വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

New Update
drugs medicine

ബംഗളൂരു:  പരിശോധനയില്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, കര്‍ണാടക സംസ്ഥാന ഭക്ഷ്യസുരക്ഷാ, മരുന്ന് നിയന്ത്രണ വകുപ്പ് 15 ഫാര്‍മസ്യൂട്ടിക്കല്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിതരണവും നിരോധിച്ചു. 

Advertisment

നിരോധിത ഉല്‍പ്പന്നങ്ങളില്‍ മൈസൂരുവിലെ അബാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന പോമോള്‍-650 (പാരസെറ്റമോള്‍ ടാബ്ലെറ്റ്), എന്‍. രംഗ റാവു ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒ ശാന്തി ഗോള്‍ഡ് ക്ലാസ് കുംകും എന്നിവയും ഉള്‍പ്പെടുന്നു.


2025 മെയ് മാസത്തില്‍ നടത്തിയ സാമ്പിള്‍ പരിശോധനകളെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശം. കുത്തിവയ്പ്പിനുള്ള ലായനികള്‍, സിറപ്പുകള്‍, ടാബ്ലെറ്റുകള്‍, വെറ്ററിനറി വാക്‌സിന്‍ ഘടകം എന്നിവയും നിരോധനത്തില്‍പ്പെടുന്നു.

അള്‍ട്രാ ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, ടോം ബ്രോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോണ്‍ തെറാപ്യൂട്ടിക്‌സ്, സ്വെഫ്ന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, പുനിസ്‌ക ഇന്‍ജക്ടബിള്‍സ് തുടങ്ങിയ കമ്പനികളുടെ വിവിധ ഇന്‍ജക്ഷനുകളും കാപ്‌സ്യൂളുകളും സസ്‌പെന്‍ഷനുകളും നിരോധിത പട്ടികയിലുണ്ട്.


സേഫ് പാരന്ററല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോഴി വാക്‌സിനുകള്‍ക്കായുള്ള സ്റ്റെറൈല്‍ ഡൈല്യൂയന്റുകള്‍ പോലുള്ള വെറ്ററിനറി ഉല്‍പ്പന്നങ്ങളും, ഗ്ലിമിസ്-2 (ഗ്ലിമെപിറൈഡ് ടാബ്ലെറ്റ്), അയണ്‍ സുക്രോസ് ഇഞ്ചക്ഷന്‍ (ഇരോഗെയ്ന്‍), പൈറാസിഡ്-ഒ സസ്‌പെന്‍ഷന്‍ എന്നിവയും ഉപയോഗത്തിന് അനുയോജ്യമല്ലെന്ന് പട്ടികയില്‍ പറയുന്നു.


ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ ഉല്‍പ്പന്നങ്ങളുടെ വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ സംസ്ഥാനത്ത് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

Advertisment