/sathyam/media/media_files/VGElAxATePDvyUisr84V.jpg)
ഡൽഹി: പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യമരുന്നുകളുടെ വിലയിൽ നേരിട്ടു കുറയുമ്പോൾ ഷെഡ്യൂൾഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോർമുലേഷൻസിന്റെ വിലയിലെ നിയന്ത്രണ പരിധിയിൽ മാറ്റം വരുത്തുകയാണ് ചെയ്‌തത്.
ഇതോടെ ​ഗ്ലൂക്കോസ് അളവു നിയന്ത്രിക്കുന്നതിന് ഉപയോ​ഗിക്കുന്ന ഡാപ​ഗ്ലൈഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് ​ഗുളിക ഒന്നിന് 30 രൂപ ആയിരുന്നത് 16 രൂപ ആകും. ​ഗ്യാസിന് ഉപയോ​ഗിക്കുന്ന ആന്റാസിഡ് ജെൽ മില്ലിലിറ്ററിന് 2.57 രൂപ ആയിരുന്നത് വിലയിൽ മാറ്റം വരുമ്പോൾ 56 പൈസ ആകും.
ഹൃദ്രോ​ഗത്തിന് ഉപയോ​ഗിക്കുന്ന അറ്റോവാസ്റ്റാറ്റിൻ ക്ലോപിഡോ​ഗ്രിൽ ആസ്പിരിൻ സംയുക്ത മരുന്നിന്റെ ഇപ്പോഴത്തെ വിലയായ 30 രൂപയിൽ നിന്ന് 13.84 ആയി കുറയും.
ആസ്മയ്‌ക്കും ശ്വാസകോശ പ്രശ്നങ്ങൾക്കും ഉപയോ​ഗിക്കുന്ന ബുഡസൊനൈഡ്, ഫോർമാറ്റോറോൾ ഡോസ് ഒന്നിന് 6.62 രൂപയാക്കി. മുൻപ് 120 ഡോസുള്ള ബോട്ടിലിന് 3800 രൂപയായിരുന്നു വില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us