ധാക്ക: സൗദി അറേബ്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം വഷളാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശി മോഡലും നടിയുമായ മേഘ്ന ആലമിനെ രാജ്യത്തെ കര്‍ശനമായ പ്രത്യേക അധികാര നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് നടി നിരപരാധിത്വം അവകാശപ്പെട്ടിരുന്നു. ബംഗ്ലാദേശ് പോലീസിന്റെ പ്രത്യേക യൂണിറ്റായ ഡിറ്റക്റ്റീവ് ബ്രാഞ്ച് അവരുടെ വീട് റെയ്ഡ് ചെയ്താണ് നടിയെ കസ്റ്റഡിയിലെടുത്തത്.
യാതൊരു ഔപചാരിക കുറ്റവും ചുമത്താതെയാണ് ആലമിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.
ആലമിനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ബംഗ്ലാദേശി അധികൃതര്‍ വിമര്‍ശനം നേരിട്ടെങ്കിലും, റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് വകുപ്പ് വ്യക്തമാക്കി.