പിഡിപി കെട്ടിപ്പടുക്കാന്‍ മുഫ്തി മുഹമ്മദ് സയീദിന് 50 വര്‍ഷം വേണ്ടിവന്നു, എന്നിട്ടും എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനുളള ശേഷി ഇപ്പോഴും ഇല്ല; പക്ഷേ നേതാവ് തടവിലായിരുന്നിട്ടു കൂടി എഐപിക്ക് എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിഞ്ഞു, അത് എങ്ങനെ? എവിടെ നിന്നാണ് എഐപിക്ക് ധനസഹായം ലഭിക്കുന്നത്? ചോദ്യവുമായി മെഹബൂബ മുഫ്തി

ആക്രമണം നടത്താനുളള ധൈര്യം എഐപിക്ക് ആരില്‍ നിന്നാണ് ലഭിക്കുന്നതെന്നും മെഹബൂബ മുഫ്തി

New Update
MEHBOOBA WITHDRAWS JK ELECTION

ശ്രീനഗര്‍ : അവാമി ഇത്തിഹാദ് പാർട്ടിയെ (എഐപി) രൂക്ഷമായി വിമർശിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡൻ്റ് മെഹബൂബ മുഫ്‌തി രംഗത്ത്.

Advertisment

ഷോപിയാൻ ജില്ലയിലെ പിഡിപി സ്ഥാനാർഥി യാവർ ബന്ദായ്‌ക്കും പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് വിമര്‍ശനവുമായി മെഹബൂബ മുഫ്‌തി രംഗത്തുവന്നത്. എഐപി പ്രവർത്തകർ പിഡിപി അംഗങ്ങളെ ബാറ്റൺ ഉപയോഗിച്ച് ആക്രമിച്ചതായി മുഫ്‌തി ആരോപിച്ചു.

പിഡിപി കെട്ടിപ്പടുക്കാൻ മുഫ്‌തി മുഹമ്മദ് സയീദിന് 50 വർഷം വേണ്ടിവന്നു. എന്നിട്ടും എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനുളള ശേഷി ഇപ്പോഴും പിഡിപിക്ക് ഇല്ല.

പക്ഷേ എഐപി നേതാവ് തടവിലായിരുന്നിട്ടുകൂടി എഐപിക്ക് എല്ലായിടത്തും സ്ഥാനാർഥികളെ നിര്‍ത്താന്‍ കഴിഞ്ഞു. അത് എങ്ങനെയാണെന്ന് മെഹബൂബ മുഫ്‌തി ചോദിച്ചു.

എവിടെ നിന്നാണ് എഐപിക്ക് ധനസഹായം ലഭിക്കുന്നത്?. ആക്രമണം നടത്താനുളള ധൈര്യം എഐപിക്ക് ആരില്‍ നിന്നാണ് ലഭിക്കുന്നതെന്നും മെഹബൂബ മുഫ്തി ചോദിച്ചു. തുടര്‍ച്ചയായി പിഡിപിയെ എഐപി ലക്ഷ്യമിട്ട് ആക്രമിക്കുന്നുണ്ടെന്നും മുഫ്തി പറഞ്ഞു.

സര്‍ക്കാര്‍ എഐപിയെ പിന്തുണയ്‌ക്കുന്നതിലൂടെ മറ്റ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന സൂചനയാണ് നല്‍കുന്നത്.

പിഡിപി പ്രവർത്തകരെ ആക്രമിക്കാൻ എഐപി എങ്ങനെ ധൈര്യപ്പെട്ടു? എന്തുകൊണ്ടാണ് കുറ്റക്കാർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്നും മുഫ്തി ചോദിച്ചു.

Advertisment